ഹജ്ജ് തീര്‍ഥാടകരുമായി എത്തിയ വിമാനത്തില്‍ തീയും പുകയും

വിമാനം ലഖ്‌നൗ വിമാനതാവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടതു ചക്രത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്.

author-image
Sneha SB
New Update
SOUDI AIRLINES

ഡല്‍ഹി : ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് തീയും പുകയും ഉയര്‍ന്നത്.ഹജ്ജ് യാത്രകഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങി വരുന്നവരാണ് വിമാനത്തിലുണ്ടായിരുന്നത്.വിമാനം ലഖ്‌നൗ വിമാനതാവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടതു ചക്രത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്.വിമാനം അടിയന്തരമായി നിര്‍ത്തിയശേഷം യാത്രക്കാരെ ഒഴിപ്പുക്കുകയായിരുന്നു.വിമാനത്താവളത്തിലെ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്.ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

smoke Hajj