ഹൊസൂരിലെ ടാറ്റ പ്ലാന്റിൽ തീപ്പിടിത്തം; ആളപായമില്ല

തീപ്പിടിത്തത്തിൽ ആർക്കും പരിക്കുകളില്ല. ശ്വാസസംബന്ധമായ ചില പ്രശ്നങ്ങൾ അനുഭപ്പെട്ട ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

author-image
Vishnupriya
New Update
ar

ഹൊസൂർ: തമിഴ്നാട് ഹൊസൂരിലെ ടാറ്റ ഇലക്ട്രോണിക്സ് നിർമാണ യൂണിറ്റിൽ തീപ്പിടിത്തം. സെൽഫോൺ നിർമാണ വിഭാ​ഗത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ജീവനക്കാരെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കാൻ ആരംഭിച്ചതായാണ് റിപ്പോർട്ട്.

തീപ്പിടിത്തത്തിൽ ആർക്കും പരിക്കുകളില്ല. ശ്വാസസംബന്ധമായ ചില പ്രശ്നങ്ങൾ അനുഭപ്പെട്ട ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കുന്നതിന് അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ ഇപ്പോഴും പരിശ്രമിക്കുകയാണ്. അപകടത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. അപകടം നടക്കുമ്പോൾ 1,500-ലധികം ജീവനക്കാർ ജോലിസ്ഥലത്തുണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ല.

സുരക്ഷാ പ്രോട്ടാക്കോളുകൾ പാലിച്ചിരുന്നതായി ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് വക്താവ് അറിയിച്ചു . അപകടകാരണം അന്വേഷിക്കുകയാണ്. ജീവനക്കാരെ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

hosur tata electronics private limited