fire breaks out at bjp office in delhi
ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി ആസ്ഥാനത്ത് തീപിടുത്തം. ബിജെപി സംസ്ഥാന സമിതി ഓഫിസിലാണ് തീപിടുത്തമുണ്ടായത്. പണ്ഡിറ്റ് പന്ത്മാര്‍ഗിലുള്ള ബിജെപി ഓഫിസില്‍ വ്യാഴാഴ്ച വൈകീട്ട് 4.25ഓടെയായിരുന്നു തീപിടുത്തമുണ്ടായത്. ആളപായമില്ല. ഓഫീസിന്റെ പിറകുവശത്ത് നിന്നാണ് തീപ്പിടുത്തമുണ്ടായത്. അതിനാല്‍ തന്നെ ഇവിടെ സൂക്ഷിച്ചിരുന്ന പല സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് ഫയര്‍ എഞ്ചിനുകളെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും ബിജെപി അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
