ഡല്‍ഹി ആദായ നികുതി വകുപ്പ് ഓഫീസില്‍ തീപ്പിടുത്തം: ഒരുമരണം

47കാരനായ ഓഫീസ് സുപ്രണ്ടാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.അഞ്ച് പുരുഷന്‍മാരെയും രണ്ട് സ്ത്രീകളെയും കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തി.

author-image
Sruthi
New Update
wild fire

fire breaks out at Delhi income tax department-

ഡല്‍ഹി ആദായ നികുതി വകുപ്പ് ഓഫീസില്‍ തീപ്പിടുത്തം. സംഭവത്തില്‍ ഒരാള്‍ മരിച്ചു.ഏഴ് പേരെ രക്ഷപ്പെടുത്താനായി. ഡല്‍ഹി സെന്‍ട്രല്‍ റവന്യൂ കെട്ടിടത്തിലെ ആദായ നികുതി ഓഫീസില്‍ ഇന്ന് ഉച്ചക്ക് മൂന്നോടെയാണ് സംഭവം. അഗ്‌നിശമന സേനയെത്തിയാണ് തീ അണച്ചത്. 47കാരനായ ഓഫീസ് സുപ്രണ്ടാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.അഞ്ച് പുരുഷന്‍മാരെയും രണ്ട് സ്ത്രീകളെയും കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തി. സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു. അതേ സമയം തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.

 

delhi