ചെന്നൈ: തമിഴ്നാട്ടിൽ ഹോസ്റ്റലിലുണ്ടായ തീ പിടിത്തത്തിൽ രണ്ട് യുവതികൾ പൊള്ളലേറ്റു മരിച്ചു. പരിക്കേറ്റ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മുധുരയിലെ കത്രപാളയത്ത് പ്രവർത്തിച്ചിരുന്ന ഹോസ്റ്റലിലാണ് തീപിടുത്തമുണ്ടായത്.
ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. അപകട വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേന തീ അണയ്ക്കുയായിരുന്നു. ശരണ്യ, പരിമള എന്നിവരാണ് മരിച്ചത്. ഇവരിൽ ഒരാൾ അധ്യാപികയാണ്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊള്ളലേറ്റ മറ്റ് പെൺകുട്ടികൾ ചികിത്സയിലാണ്.
ഷോർട്ട് സർക്യൂട്ട് ആകാം തീപിടിത്തത്തിനുള്ള കാരണം എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. തീ പിടുത്തത്തെ തുടർന്നുണ്ടായ കട്ടിയായ പുക ശ്വസിച്ച് നിരവധി പെൺകുട്ടികൾക്ക് ശ്വാസതടസ്സം ഉണ്ടായി. ഇവരും ചികിത്സയിലാണ്.