/kalakaumudi/media/media_files/2024/12/03/v6eE5GqgSjpkAat4Rr6G.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ നിര്‍ണായക വെളിപ്പെടുത്തലുമായി ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഡ്. ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗികവസതിയില്‍ തീപ്പിടിത്തം ഉണ്ടായതിന് പിന്നാലെ, തീകെടുത്താനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് കണക്കില്‍പ്പെടാത്ത കെട്ടുകണകണക്കിന് പണം കണ്ടെടുത്തത് എന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍ അഗ്നിശമന സേനാംഗങ്ങള്‍ അത്തരത്തില്‍ പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മാര്‍ച്ച് 14-ന് രാത്രി 11.35 ഓടെയാണ് ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപ്പിടിത്തം ഉണ്ടായെന്ന വാര്‍ത്ത കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത്. രണ്ട് ഫയര്‍ എന്‍ജിനുകള്‍ ഉടന്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. 11.43-ഓടെ അവ തീപ്പിടിത്തം ഉണ്ടായ സ്ഥലത്തെത്തി. വീട്ടുസാധനങ്ങളും സ്റ്റേഷനറിയും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. 15 മിനിറ്റിനുള്ളില്‍ തീകെടുത്താന്‍ കഴിഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ കെടുത്തിയ ഉടന്‍ അഗ്നിശമന സേനാംഗങ്ങള്‍ വിവരം പോലീസിനെ അറിയിച്ചു. അതിനുശേഷം അവര്‍ സ്ഥലത്തുനിന്ന് മടങ്ങി. തീകെടുത്തുന്നതിനിടെ അഗ്നിശമന സേനാംഗങ്ങള്‍ പണമൊന്നും കണ്ടെത്തിയിട്ടില്ല.' - ഗാര്‍ഗ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
