റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് പൊട്ടിത്തെറിച്ച് പത്ത് പേര്‍ക്ക് പരിക്ക്

കണ്ടുനിന്ന നാട്ടുകാരും ചാക്കും മറ്റും ഉപയോഗിച്ച് തീ നിയന്ത്രിക്കാന്‍ സഹായിച്ചു.എന്നാല്‍, എഞ്ചിന്റെ ചൂട് നിയന്ത്രിക്കാന്‍ കഴിയാതെ വരികയും വാഹനം പൊട്ടിത്തെറിക്കുകയുമായിരുന്നു.

author-image
Sruthi
New Update
accident-

fire in royal enfield

Listen to this article
0.75x1x1.5x
00:00/ 00:00

ഹൈദരാബാദില്‍ ഓടിക്കൊണ്ടിരിക്കെ തീ പിടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് പൊട്ടിത്തെറിച്ച് പത്ത് പേര്‍ക്ക് പരിക്ക്. ഓള്‍ഡ് സിറ്റി ഭവാനി നഗര്‍ പിഎസിന് കീഴിലുള്ള മുഗള്‍പുര അസ്ലം ഫങ്ഷന് സമീപമാണ് അപകടമുണ്ടായത്.
യാത്രയ്ക്കിടെ ബൈക്കില്‍ തീ പിടിച്ചത് ശ്രദ്ധയില്‍ പെട്ട യാത്രികന്‍ വാഹനം നിര്‍ത്തുകയും അടുത്ത് കിടന്ന വാട്ടര്‍ പൈപ്പ് ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. കണ്ടുനിന്ന നാട്ടുകാരും ചാക്കും മറ്റും ഉപയോഗിച്ച് തീ നിയന്ത്രിക്കാന്‍ സഹായിച്ചു.എന്നാല്‍, എഞ്ചിന്റെ ചൂട് നിയന്ത്രിക്കാന്‍ കഴിയാതെ വരികയും വാഹനം പൊട്ടിത്തെറിക്കുകയുമായിരുന്നു. പൊട്ടിത്തെറിയിലാണ് യാത്രികനും നാട്ടുകാരും ഉള്‍പ്പടെ പത്ത് പേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

Royal Enfield Meteor 650