ഇന്ത്യന്‍ സൈന്യത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; അപ്പാച്ചെ ഹെലികോപ്ടറുകളെത്തി

ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ അറ്റാക്ക് ഹെലികോപ്ടറാണ് എഎച്ച് 64ഇ അപ്പാച്ചെ. ശത്രു പീരങ്കികളെ തകര്‍ക്കാന്‍ കെല്‍പ്പുള്ള ഹെല്‍ഫയര്‍ മിസൈല്‍, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിന്‍ ഗണ്‍ എന്നിവയാണ് അപ്പാച്ചെയുടെ പ്രധാന സവിശേഷതകള്‍

author-image
Biju
New Update
APA

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തുകൂട്ടി മൂന്ന് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളെത്തി. ഇന്ന് രാവിലെയോടെയാണ് പറക്കും ടാങ്കുകളെന്നറിയപ്പെടുന്ന ഈ ആക്രമണ ഹെലികോപ്ടറുകള്‍ വ്യോമതാവളത്തിലെത്തിയത്. ഇവ ഇന്ത്യന്‍ ആര്‍മിയുടെ ഏവിയേഷന്‍ കോര്‍പ്സിന് കൈമാറുന്നതിന് മുമ്പ് പരിശോധനകള്‍ക്ക് വിധേയമാക്കും.

പ്രതിരോധ നിര്‍മാണ മേഖലയിലെ അമേരിക്കന്‍ ഭീമന്‍ ബോയിങ്ങാണ് ഈ ഹെലികോപ്ടറുകളുടെ നിര്‍മാതാക്കള്‍. ഈ വിഭാഗത്തില്‍പ്പെട്ട ആറ് ഹെലികോപ്ടറുകളാണ് ഇന്ത്യ, ബോയിങ്ങില്‍നിന്ന് വാങ്ങാന്‍ കരാറായിരുന്നത് ഇതില്‍ ആദ്യത്തെ മൂന്നെണ്ണമാണ് ഇന്ത്യയിലിപ്പോള്‍ എത്തിയിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ അറ്റാക്ക് ഹെലികോപ്ടറാണ് എഎച്ച് 64ഇ അപ്പാച്ചെ. ശത്രു പീരങ്കികളെ തകര്‍ക്കാന്‍ കെല്‍പ്പുള്ള ഹെല്‍ഫയര്‍ മിസൈല്‍, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിന്‍ ഗണ്‍ എന്നിവയാണ് അപ്പാച്ചെയുടെ പ്രധാന സവിശേഷതകള്‍. സംഘര്‍ഷമേഖലയില്‍ അതിശക്തമായ ആക്രമണം നടത്താന്‍ ഇവ പ്രാപ്തമാണ്. നിലവില്‍ യുഎസ്, യുകെ, ഇസ്രയേല്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ആയുധപ്പുരകളിലാണ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളുള്ളത്.

Indian army