തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വിക്രവാണ്ടിയില്‍

തമിഴക വെട്രി കഴകം സമ്മേളനം അടുത്ത മാസം 29 ന് നടന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തിരുച്ചിറപ്പള്ളിയിലെ റെയില്‍വേ ഗ്രൗണ്ടില്‍ സമ്മേളനം നടത്താന്‍ ആയിരുന്നു ആദ്യ തീരുമാനം.

author-image
anumol ps
New Update
vijay

vijay

Listen to this article
0.75x1x1.5x
00:00/ 00:00


ചെന്നൈ: ഇളയ ദളപതി വിജയ്‌യുടെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം വിക്രവാണ്ടിയില്‍ നടക്കും. തമിഴക വെട്രി കഴകം സമ്മേളനം അടുത്ത മാസം 29 ന് നടന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തിരുച്ചിറപ്പള്ളിയിലെ റെയില്‍വേ ഗ്രൗണ്ടില്‍ സമ്മേളനം നടത്താന്‍ ആയിരുന്നു ആദ്യ തീരുമാനം. എന്നാല്‍ റെയില്‍വേ അനുമതി നിഷേധിച്ചതോടെയാണ് വിഴുപ്പുറത്തേക്ക് മാറ്റിയത്. സെപ്റ്റംബര്‍ 12ന് പാര്‍ട്ടി പതാക അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. 

കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് തന്റെ രാഷ്ട്രീയ പ്രവേശനം വിജയ് പ്രഖ്യാപിച്ചത്. പിന്നാലെ തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയും  രൂപീകരിച്ചു. സെപ്തംബര്‍ 5ന് റിലീസാകാനിരിക്കുന്ന ദ ഗോട്ട് എന്ന ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി ചെയ്ത് പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങുക എന്നതാണ് ദളപതിയുടെ പദ്ധതിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 2026ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യം വയ്ക്കുന്നത്. 

tamizhaga vetri kazhagam(TVK)