/kalakaumudi/media/media_files/2025/08/11/mp-2025-08-11-14-57-25.jpg)
ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ വിവിധ സമ്മേളനങ്ങള്‍ക്കായി ഡല്‍ഹിയില്‍ എത്തുന്ന എംപിമാര്‍ക്ക് ഇനി താമസ സൗകര്യത്തെ കുറിച്ച് ആശങ്കപ്പെടേണ്ട. എംപിമാരുടെ താമസത്തിനായി ഒരു ബഹുനില ഫ്‌ളാറ്റ് സമുച്ചയം ആണ് നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. ത്രീസ്റ്റാര്‍ സൗകര്യങ്ങളോടെ തയ്യാറാക്കിയിട്ടുള്ള ഈ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.
ഡല്‍ഹിയിലെ ബാബ ഖരക് സിംഗ് മാര്‍ഗില്‍ ആണ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി പുതുതായി 184 ടൈപ്പ്-7 ബഹുനില ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഒരു വൃക്ഷത്തൈ നടുകയും ഫ്‌ളാറ്റിന്റെ നിര്‍മ്മാണ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കൃഷ്ണ, ഗോദാവരി, കോസി, ഹൂഗ്ലി എന്നീ രാജ്യത്തെ നാല് നദികളുടെ പേരിലുള്ള നാല് ടവറുകള്‍ ആയാണ് ഫ്‌ലാറ്റ് നിര്‍മ്മാണം നടത്തിയിട്ടുള്ളത്.
5,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഫ്‌ളാറ്റുകളാണ് ഓരോ ടവറുകളിലും ഉള്ളത്. അതില്‍ ഓഫീസ്, സ്റ്റാഫ് സ്ഥലവും ഉള്‍പ്പെടുന്നു. ഈ പദ്ധതിക്ക് ഗ്രിഹ 3സ്റ്റാര്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. ദേശീയ കെട്ടിട കോഡിന് അനുസൃതവുമായാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. കെട്ടിടങ്ങള്‍ ഭൂകമ്പ പ്രതിരോധശേഷിയുള്ളതും ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യവുമാണ്. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ഉല്‍പ്പാദനം, ഫലപ്രദമായ മാലിന്യ സംസ്‌കരണം എന്നിവയും എംപിമാര്‍ക്കുള്ള ഈ ബഹുനില താമസ സൗകര്യത്തില്‍ ഒരുക്കിയിട്ടുണ്ട്.