ഇന്ത്യയില്‍ ജനിച്ച ചീറ്റ മുഖി അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

രാജ്യത്ത് ചീറ്റപ്പുലികള്‍ക്കുണ്ടായ വംശനാശത്തുടര്‍ന്നാണ് 2022 സെപ്റ്റംബറില്‍ പ്രോജക്ട് ചീറ്റയ്ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. ഇന്ത്യന്‍ കാടുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ തിരികെക്കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം

author-image
Biju
New Update
cheeta

ഭോപ്പാല്‍: പ്രൊജക്ട് ചീറ്റയ്ക്ക് പുതിയ നാഴികക്കല്ലായി കുനോ നാഷണല്‍ പാര്‍ക്കില്‍ അഞ്ച് ചീറ്റ കുഞ്ഞുങ്ങള്‍ പിറന്നു. ഇന്ത്യയില്‍ ജനിച്ച 33 മാസം പ്രായമുള്ള പെണ്‍ ചീറ്റയായ മുഖിയാണ് വ്യാഴാഴ്ച അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് സന്തോഷവാര്‍ത്ത അറിയിച്ചത്.

'മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ജനിച്ച ചീറ്റ മുഖി, അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നു. ഇത് പ്രൊജക്ട് ചീറ്റയ്ക്ക് ഒരു ചരിത്രപരമായ നാഴികക്കല്ലാണ്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. ഇന്ത്യയുടെ ചീറ്റ പുനരുല്‍പാദന സംരംഭത്തിന് ഇതൊരു വഴിത്തിരിവായിരിക്കും'- അദ്ദേഹം കുറിച്ചു

രാജ്യത്ത് ചീറ്റപ്പുലികള്‍ക്കുണ്ടായ വംശനാശത്തുടര്‍ന്നാണ് 2022 സെപ്റ്റംബറില്‍ പ്രോജക്ട് ചീറ്റയ്ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. ഇന്ത്യന്‍ കാടുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ തിരികെക്കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. ഏഷ്യാറ്റിക് ചീറ്റകളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നതെങ്കിലും വംശനാശത്തിന്റെ വക്കിലെത്തിയ ഇവയെ പദ്ധതിക്ക് ഉപയോഗിക്കാന്‍ പറ്റാത്തതിനാല്‍ ആഫ്രിക്കന്‍ ചീറ്റകളെയാണ് മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് കുനോയിലെത്തിച്ചത്.