/kalakaumudi/media/media_files/2025/07/05/armyds-2025-07-05-19-59-27.jpg)
ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂരിന്റെ സമയത്ത് പാകിസ്താനെ ചൈന കയ്യയച്ച് സഹായിച്ചിരുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലെഫ്. ജനറല്‍ രാഹുല്‍ ആര്‍ സിംഗ്. ഇന്ത്യയുടെ പ്രധാന ആക്രമണവാഹകരെക്കുറിച്ച് ചൈനയില്‍ നിന്ന് പാകിസ്താന് തത്സമയ വിവരങ്ങള്‍ ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. തുര്‍ക്കിയും ഉള്‍പ്പെട്ടതിനാല്‍ അതിര്‍ത്തിയില്‍ ഇന്ത്യ മൂന്ന് ശത്രുക്കളെ നേരിട്ടതായി കരസേനാ ഡെപ്യൂട്ടി ചീഫ് പറഞ്ഞു.
പാകിസ്ഥാന്‍ യുദ്ധമുഖത്തായിരുന്നു. ചൈന സാധ്യമായ എല്ലാ പിന്തുണയും നല്‍കി... തുര്‍ക്കിയും അത് നല്‍കിയ തരത്തിലുള്ള പിന്തുണ നല്‍കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചവെന്ന് അദ്ദേഹം പറഞ്ഞു. 'ഡിജിഎംഒ തലത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍, നിങ്ങളുടെ... പ്രധാനപ്പെട്ട വെക്റ്റര്‍ പ്രൈം ചെയ്തിട്ടുണ്ടെന്നും അത് പ്രവര്‍ത്തനത്തിന് തയ്യാറാണെന്നും ഞങ്ങള്‍ക്കറിയാമെന്ന് പാകിസ്താന്‍ പറയുകയായിരുന്നു. അത് പിന്‍വലിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞു. കാരണം അവര്‍ക്ക് ചൈനയില്‍ നിന്ന് തത്സമയ വിവരങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത് ചൈന പാകിസ്ഥാനെ സഹായിച്ചതില്‍ അതിശയിക്കാനില്ല എന്നാണ്. പാകിസ്ഥാന് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെ ചൈനയ്ക്ക് തങ്ങളുടെ ആയുധങ്ങള്‍ പരീക്ഷിക്കാന്‍ കഴിയും. അത് അവര്‍ക്ക് ലഭ്യമായ ഒരു ലൈവ് ലാബ് പോലെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഒരിടത്ത് (പടിഞ്ഞാറുഭാഗത്ത്) സംഘര്‍ഷം രൂപംകൊണ്ടപ്പോള്‍ അവിടെ മൂന്ന് എതിരാളികള്‍ (പാകിസ്താന്‍, ചൈന, തുര്‍ക്കി) ഉണ്ടായിരുന്നു. ചൈനയും തുര്‍ക്കിയും പാകിസ്ഥാന്‍ സൈന്യത്തിന് സൈനികോപകരണങ്ങളും ഡ്രോണുകളും ലഭ്യമാക്കിയെന്നും ലെഫ്. ജനറല്‍ രാഹുല്‍ ആര്‍. സിങ് പറഞ്ഞു. പാകിസ്ഥാന്‍ ഉപയോഗിക്കുന്ന സൈനികോപകരണങ്ങളില്‍ 81 ശതമാനവും ചൈനീസ് നിര്‍മിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.