ആണ്‍കുട്ടിയെ ബലികൊടുത്ത സ്ത്രീയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍.

കൊന്നാല്‍ മകള്‍ക്ക് ആണ്‍കുട്ടിയുണ്ടാവുമെന്ന് മന്ത്രവാദി അറിയിക്കുയും, അതിനെ തുടര്‍ന്ന്  അമ്മൂമ്മയുടെ വീട്ടിലെ പറമ്പില്‍ കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. 

author-image
Prana
New Update
stab

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ആണ്‍കുട്ടിയെ ബലികൊടുത്ത സ്ത്രീയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. സ്വന്തം മകള്‍ക്ക് ആണ്‍കുട്ടിയുണ്ടാവാന്‍ വേണ്ടിയാണ് മറ്റൊരു ദമ്പതികളുടെ രണ്ടുവയസുള്ള ആണ്‍കുട്ടിയെ ഇവര്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ മുന്നി കന്‍വാര്‍, മകന്‍ അവിനാശ് കുമാര്‍, സുഹൃത്തുക്കളായ അങ്കിത് കുമാര്‍, ലക്ഷ്മിന ദേവി, മകന്‍ പരസ്‌നാഥ് പാല്‍ എന്നിവരാണ് പിടിയിലായത്. ബലിക്ക് നിര്‍ദേശം നല്‍കിയ മന്ത്രവാദി ഒളിവിലാണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ രണ്ടുവയസുകാരനാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ കൈമൂര്‍ ജില്ലയിലെ ലാലാപൂരിലെ അമ്മൂമ്മയുടെ വീട്ടില്‍ നിന്ന് ജനുവരി 22നാണ് ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഏതാനും ദിവസത്തിനുള്ളില്‍ വെട്ടിനുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തന്റെ മകള്‍ക്ക് ആണ്‍കുട്ടിയുണ്ടാവാത്തതിനാല്‍ ഭര്‍തൃവീട്ടില്‍ പീഡനം നേരിടുകയാണെന്ന് മുന്നി കന്‍വാര്‍ പോലിസിനോട് പറഞ്ഞു. എല്ലാ ചികില്‍സയും ചെയ്തിട്ടും ആണ്‍കുട്ടിയുണ്ടാവാത്തതിനാല്‍ വിവാഹമോചനത്തെ കുറിച്ച് മകളുടെ ഭര്‍ത്താവും കുടുംബവും പറയുന്നതായും ഇതേ തുടര്‍ന്ന് പരിഹാര ക്രിയകള്‍ക്കായി മന്ത്രവാദിയെ സമീപിച്ചെന്നുമാണ് മൊഴി. ഒരു ആണ്‍കുട്ടിയെ മന്ത്രവാദത്തിലൂടെ കൊന്നാല്‍ മകള്‍ക്ക് ആണ്‍കുട്ടിയുണ്ടാവുമെന്ന് മന്ത്രവാദി അറിയിക്കുയും, അതിനെ തുടര്‍ന്ന് 
അമ്മൂമ്മയുടെ വീട്ടിലെ പറമ്പില്‍ കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. 

Human Sacrifice