ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചു. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്കു മറിയുകയായിരുന്നു. 300 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. നിയന്ത്രണരേഖയ്ക്ക് സമീപം മാങ്കോട്ട് മേഖലയില്‍ ബാല്‍നോയിയില്‍ ചൊവ്വാഴ്ച വൈകീട്ട് 5.40നാണ് അപകടം.
ഡ്രൈവറടക്കം പത്ത് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്. സൈന്യത്തിന്റെ ക്വിക്ക് ആക്ഷന്‍ ടീമും ജമ്മു കശ്മീര്‍ പോലീസും സ്ഥലത്തുണ്ട്.
കശ്മീരില്‍ വാഹനം കൊക്കയിലേക്കു മറിഞ്ഞ് അഞ്ച് സൈനികര്‍ മരിച്ചു
300 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. നിയന്ത്രണരേഖയ്ക്ക് സമീപം മാങ്കോട്ട് മേഖലയില്‍ ബാല്‍നോയിയില്‍ ചൊവ്വാഴ്ച വൈകീട്ട് 5.40നാണ് അപകടം.
New Update