വിഷം കഴിച്ച രക്ഷിതാക്കളുടെ അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷിയായി അഞ്ചുവയസുകാരന്‍ കാട്ടില്‍ കഴിഞ്ഞത് ഒരു രാത്രി

കൊടും തണുപ്പിൽ ഒരു രാത്രി കാട്ടിൽ കഴിച്ചുകൂട്ടിയ കുട്ടി പിറ്റേന്ന് നേരം വെളുത്തപ്പോൾ നാട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ദുരന്തം പുറം ലോകമറിയുന്നത്

author-image
Devina
New Update
odishaaaaaaaaaaaaaaaa

ഒഡിഷ:വിഷം കഴിച്ച രക്ഷിതാക്കളുടെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയായി അഞ്ചുവയസുകാരൻ ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിഞ്ഞു .

ഒഡിഷയിലെ ദിയോഗഡ് ജില്ലയിലെ കുന്ധൈഗോള പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ശനിയാഴ്ചയാണ് ആണ് ഇത്തരത്തിൽ  സംഭവം നടന്നത് .

കൊടും തണുപ്പിൽ ഒരു രാത്രി കാട്ടിൽ കഴിച്ചുകൂട്ടിയ കുട്ടി പിറ്റേന്ന് നേരം വെളുത്തപ്പോൾ നാട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ദുരന്തം പുറം ലോകമറിയുന്നത്.

ദിയോഗഡ് ജില്ലയിലെ ജിയന്തപാലി ഗ്രാമത്തിൽ  ദുഷ്മന്ത് മാജ്ഹി, ഭാര്യ റിങ്കി എന്നിവരാണ് മരിച്ചത്.

കുടുംബ വഴക്കാണ് ദമ്പതികളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.

 ശനിയാഴ്ച റിങ്കിയുടെ വീട്ടിൽ നിന്നും മടങ്ങിയ കുടുംബം യാത്രയ്ക്കിലെ വഴക്ക് രൂക്ഷമാകുകയും വഴിമധ്യേ മോട്ടോർ സൈക്കിൾ പാർക്ക് ചെയ്ത് അടുത്തുള്ള കാട്ടിലേക്ക് കയറി ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച രാവിലെ കാട്ടിൽ നിന്ന് പുറത്തെത്തിയ കുട്ടിയാണ് വഴിയാത്രക്കാരെ വിവരം അറിയിച്ചത്.

നാട്ടുകാർ അറിയിച്ചത് പ്രകാരം കുന്ധൈഗോള പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ദമ്പതികളെ കണ്ടെത്തിയത്.

 ഈ സമയം ദുഷ്മന്ത് മരിച്ച നിലയിലും, റിങ്കി അബോധാവസ്ഥയിലായിരുന്നു.

 മൂവരെയും അങ്കുൾ ജില്ലയിലെ ചെണ്ടിപാഡ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ റിങ്കിയും മരിക്കുകയായിരുന്നു.

വിഷം നൽകിയിട്ടുണ്ടാകുമെന്ന നിഗമനത്തിൽ കുട്ടിയും ചികിത്സയിലാണ്.

 സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, കുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെ ഏൽപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.