/kalakaumudi/media/media_files/2025/04/25/dxnkdtvSdb7qJOk6fdNL.jpg)
Image for Representation
ന്യൂഡല്‍ഹി: പഞ്ചാബിലെ ഫിറോസ്പുരില്‍ അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ സൈന്യം കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഇന്നലെ ബിഎസ്എഫ് പ്രതിനിധി സംഘം ഫിറോസ്പുരിലെ ജല്ലോക്ക് അതിര്‍ത്തി ഔട്ട്പോസ്റ്റിലെത്തി പാക്കിസ്ഥാന്‍ റേഞ്ചേഴ്സുമായി ഫ്‌ലാഗ് മീറ്റ് നടത്തി. കാര്യമായ തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വന്നതോടെ ഇന്നു വീണ്ടും ഫ്‌ലാഗ് മീറ്റിങ് നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടു. ബിഎസ്എഫ് ജവാനെ സുരക്ഷിതരായി തിരികെ കൊണ്ടുവരുന്നതിനായി പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സുമായി നല്ല ബന്ധം തുടരാന്‍ ശ്രമിക്കുകയാണ്.
കര്‍ഷകര്‍ക്കൊപ്പം നിയന്ത്രണ രേഖയ്ക്കു സമീപത്തു കൂടി സഞ്ചരിക്കുകയായിരുന്നു 82 ബറ്റാലിയനിലെ സാഹുവാണ് പിടിലായത്. അതിര്‍ത്തിക്കും സീറോ ലൈനിനും ഇടയിലുള്ള മേഖലയിലായിരുന്നു ജവാന്‍. കഠിനമായ ചൂട് താങ്ങാനാവാതെ സമീപത്തെ മരച്ചുവട്ടിലേക്കു തണല്‍ തേടി നീങ്ങിയപ്പോഴാണ് രാജ്യാന്തര അതിര്‍ത്തി മുറിച്ചു കടന്നെന്ന പേരില്‍ പാക്കിസ്ഥാന്‍ സൈന്യം കസ്റ്റഡിയിലെടുത്തത്.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും കടുത്ത നടപടികള്‍ പ്രഖ്യാപിച്ചിരിക്കെയാണ് ജവാനെ പാക്കിസ്ഥാന്റെ പിടിയിലാകുന്നത്.