മുംബൈയിലെ ഘട്കോപ്പറിലെ പന്ത്നഗറിലെ ലക്ഷ്മി നഗർ മേഖലയിൽ വെച്ച് മാനമിടിച്ച് 36 അരയന്നങ്ങൾ കൊല്ലപ്പെട്ടു. മുംബൈയിലെ ഘാട്കോപ്പറിന് സമീപമുള്ള പ്രദേശത്താണ് അരയന്നങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോയെന്നറിയാൻ തിരച്ചിൽ ആരംഭിച്ചതായും വനംവകുപ്പ് പറഞ്ഞു. എമിറേറ്റ്സ് വിമാനമായ ഇകെ 508 ഈ മേഖലയിലൂടെ കടന്നു പോകുമ്പോഴായിരുന്നു കൂട്ടമായി പറന്നിരുന്ന പക്ഷികൾ ഇടിച്ചതായി മുംബൈ വിമാനത്താവളം റിപ്പോർട്ട് ചെയ്യുന്നത്. കേടുപാടുകൾ സംഭവിച്ച വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
ഈ പ്രദേശത്ത് 36 അരയന്നങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ അരയന്നങ്ങൾ അപകടത്തിന് ഇരയായിട്ടുണ്ടോ എന്നറിയാൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും അഡീഷണൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എസ് വൈ രാമറാവു പറഞ്ഞു.
അതെ സമയം വിമാനമിടിച്ച് അരയന്നങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് വന്യജീവി സംരക്ഷകൻ സുനീഷ് സുബ്രമണ്യൻ പറഞ്ഞു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനോടത്തുള്ള പ്രദേശമായതിനാൽ പ്രതിവിധി കണ്ടത്തേണ്ടതുണ്ടെന്നും സുനീഷ് പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളെടുക്കുമെന്നും സുനീഷ് കൂട്ടിചേർത്തു