/kalakaumudi/media/media_files/2024/10/26/PqSVqBNtPCyFMCijlcuB.jpeg)
ഡല്‍ഹിയില്‍ അതിശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ബുധനാഴ്ച ഫ്ലൈറ്റുകളും ട്രെയിനുകളും വൈകി. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും പുറപ്പെടുന്ന ഫ്ലൈറ്റുകളും ദില്ലിയിലേക്ക് പുറപ്പെട്ട ട്രെയിനുകളുമാണ് മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വൈകിയത്.
ബ്രഹ്‌മപുത്ര മെയില്‍ (15658), പൂര്‍വ എക്സ്പ്രസ് (12303) പുരുഷോട്ടം എക്സ്പ്രസ് (12801) ജിസിടി എഎന്‍വിടി എസ്എഫ് എക്സ്പ്രസ് (22433) തുടങ്ങിയ ട്രെയിന്‍ സര്‍വീസുകളാണ് വൈകിയത്. ഉത്തര്‍പ്രദേശിലെ വടക്കന്‍ ഭാഗങ്ങളിലും, ബീഹാര്‍, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സംസ്ഥലങ്ങളിലുമാണ് കടുത്ത മൂടല്‍മഞ്ഞ് ഉള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 10.4 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ബുധനാഴ്ച രാവിലെ ദില്ലിയില്‍ രേഖപ്പെടുത്തിയത്.
കൊടും തണുപ്പില്‍ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് രാത്രി അഭയത്തിനായി ദില്ലിയിലെ അര്‍ബന്‍ ഷെല്‍ട്ടര്‍ ഇമ്പ്രൂവ്മെന്റ് ബോര്‍ഡ് പലസ്ഥലങ്ങളിലായി 235 ടെന്റുകള്‍ ഒരുക്കിയിട്ടുണ്ട്.