/kalakaumudi/media/media_files/2025/06/28/iit-madras-2025-06-28-14-20-46.png)
ചെന്നൈ : മദ്രാസ് ഐഐടിയിലെ ഇന്റേണിനെ ലൈംഗികമായി അതിക്രമിച്ച കേസില്‍ ഫുഡ് കോര്‍ട്ട് ജീവനക്കാരനെ അറസ്റ്റ് ചെയ്തു.ജൂണ്‍ 25 ന് രാത്രി ക്യാമ്പസിനുളളിലാണ് സംഭവം.കുറ്റകൃത്യം സ്വമേധയാ ഏറ്റെടുത്ത ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വിജയ രഹത്കര്‍, ബിഎന്‍എസ് ലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ഡിജിപിക്ക് കത്തെഴുതി.രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്. യുവതി ക്യാമ്പസിനുളളില്‍ ഒറ്റയ്ക്ക് നടക്കുകയായിരുന്നു.പ്രതി അക്രമിച്ചപ്പോള്‍ പെണ്‍കുട്ടി അലാറം മുഴക്കുകയുംക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി രക്ഷിക്കുകയുമായിരുന്നു.ഐഐടിയിലെ ഒരു ഫുഡ് കോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന മഹാരാഷ്ട്ര സ്വദേശിയായ റോഷന്‍ കുമാറാണ് പ്രതിയെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. ജൂണ്‍ 26 ന് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.