രാജ്യത്തെ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽഎഫ്ഡിഐക്ക് 18 ശതമാനം വർധന

രാജ്യത്തെ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ എഫ്ഡിഐക്ക്  18 ശതമാനം വർധന ഉണ്ടായി . സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 3518 കോടി ഡോളറാണ് വിദേശനിക്ഷേപം

author-image
Devina
New Update
market

ന്യൂഡൽഹി: രാജ്യത്തെ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ എഫ്ഡിഐക്ക്  18 ശതമാനം വർധന ഉണ്ടായി . സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 3518 കോടി ഡോളറാണ് വിദേശനിക്ഷേപം .

മുൻ സാമ്പത്തിക വർഷത്തിൽ ഇത് 2979 കോടി ഡോളറായിരുന്നു. യുഎസിൽ നിന്നുള്ള നിക്ഷേപത്തിൽ ഇരട്ടിയോളമാണ് വർധന ഉണ്ടായിരിക്കുന്നത് .

 ജൂൺ സെപ്തംബർ മാസത്തിൽ വിദേശനിക്ഷേപത്തിൽ 21 ശതമാനാണ് വർധന സംഭവിച്ചത് .

രാജ്യത്ത് എറ്റവും കൂടുതൽ എഫ്ഡിഐ വിദേശ നിക്ഷേപമെത്തിയത് മഹാരാഷ്ട്രയിലേക്കാണ്. കർണാടക, തമിഴ്‌നാട്, ഹരിയാന, ഗുജറാത്ത്, തെലങ്കാന എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

സിംഗപ്പൂരിൽ നിന്നാണ് ഇക്കാലയളവിൽ ഏറ്റവുമധികം എഫ്ഡിഐ നിക്ഷേപം ലഭിച്ചത്. യുഎസ് രണ്ടാമതും യുഎഇ മൂന്നാമതുമാണ്.