/kalakaumudi/media/media_files/2024/12/03/v6eE5GqgSjpkAat4Rr6G.jpg)
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും തീരുവ ഭീഷണി അടക്കമുള്ള ആഗോള സാഹചര്യങ്ങളാണ് രാജ്യത്തെ വിദേശ നിക്ഷേപത്തിലെ ഇടിവിന് കാരണമായിരിക്കുന്നത്.
2023-24 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ വിദേശ നിക്ഷേപം 11.55 ബില്യണ്‍ ഡോളറായിരുന്നു. ഇതാണ് ഇപ്പോള്‍ 10.9 ബില്യണ്‍ ഡോളറിലെത്തിയത്.ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ഡേറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ എടുത്താല്‍ ഏപ്രില്‍-ഡിസംബര്‍ കാലയളവിലെ മൊത്തം എഫ്ഡിഐയില്‍ വര്‍ധനയാണ് ഉണ്ടായത്. 27 ശതമാനത്തിന്റെ വര്‍ധന. ഡിസംബര്‍ വരേ നേടിയിത് 40.67 ബില്യണ്‍ ഡോളറാണ്. സേവന മേഖലയിലും പാരമ്പര്യേതര ഊര്‍ജ്ജ മേഖലകളിലുമാണ് വിദേശ നിക്ഷേപത്തിന്റെ ഗണ്യമായ പങ്കും എത്തിയത്. . കംപ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍, ടെലികമ്യൂണിക്കേഷന്‍, അടിസ്ഥാന സൗകര്യവികസനം, ഓട്ടോമൊബൈല്‍, കെമിക്കല്‍സ്, ഫാര്‍മ എന്നീ മേഖലകളിലുമാണ് കൂടുതല്‍ നിക്ഷേപവും.സിംഗപ്പൂര്‍, യുഎസ്, നെതര്‍ലാന്‍ഡ്സ് എന്നിവയാണ് നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ സുപ്രധാന പങ്കാളികള്‍.ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഓഹരി നിക്ഷേപം, പുനര്‍നിക്ഷേപ വരുമാനം, മറ്റ് മൂലധനം എന്നിവ ഉള്‍പ്പെടുന്ന മൊത്തം എഫ്ഡിഐയില്‍ 21.3 ശതമാനം വര്‍ധനയുമുണ്ടായി. 62.48 ബില്യണ്‍ യുഎസ് ഡോളര്‍. 2023-24 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇത് 51.5 ബില്യണ്‍ യുഎസ് ഡോളറായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.