/kalakaumudi/media/media_files/2026/02/11/naravane-2026-02-11-11-35-13.jpg)
ന്യൂഡൽഹി: ആത്മകഥയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പ്രസാധകരായ പെൻഗ്വിൻ ബുക്‌സിന്റെ വിശദീകരണം എക്സിൽ പങ്കുവെച്ച് മുൻ കരസേന മേധാവി എം.എം നരവനെ. 'പുസ്തകത്തിന്റെ നിലവിലെ അവസ്ഥ ഇതാണ്' എന്ന കുറിപ്പോടെയാണ് നരവനെ പ്രസാധകരുടെ വിശദീകരണ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ഇന്നലെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
പുസ്തകത്തിന്റെ അനധികൃത പകർപ്പുകൾ പ്രചരിക്കുന്നുവെന്ന വാർത്തകൾക്കും പാർലമെന്റിലെ രാഷ്ട്രീയ തർക്കങ്ങൾക്കും പിന്നാലെയായിരുന്നു പെൻഗ്വിന്റെ വിശദീകരണം. പ്രസിദ്ധീകരണത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത ബുക്കിലെ വിവരങ്ങൾ നിയമവിരുദ്ധമായി വിതരണം ചെയ്യുന്നതിനെതിരെ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പുസ്തകത്തിലെ ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചുള്ള പരാമർശങ്ങൾ രാഹുൽ ഗാന്ധി സഭയിൽ ഉന്നയിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.
മുൻ സൈനിക മേധാവിയും പുസ്തകത്തിന്റെ പ്രസാധകരായ പെൻഗ്വിനും പറയുന്ന വാദങ്ങളിൽ താൻ ജനറൽ നരവനെയെ വിശ്വസിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തന്റെ പുസ്തകം പ്രമോട്ട് ചെയ്തുകൊണ്ട് നരവനെ 2023-ൽ പങ്കുവെച്ച ട്വീറ്റിനെക്കുറിച്ചും രാഹുൽ പരാമർശിച്ചു. പുസ്തകം ലഭിക്കാൻ ലിങ്ക് പിന്തുടരുക എന്നായിരുന്നു പോസ്റ്റ്. 'ആമസോണിൽ പുസ്തകം ലഭ്യമാണ്. എനിക്ക് പെൻഗ്വിനേക്കാൾ വിശ്വാസം നരവാനെ ജിയെയാണ്. നിങ്ങൾക്ക് ആരെയാണ് വിശ്വാസമെന്നും' രാഹുൽ ചോദിച്ചു.
'ഇന്ത്യയുടെ മുൻ കരസേനാ മേധാവി ജനറൽ നരവനെയുടെ ആത്മകഥയായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി'യുടെ പ്രസിദ്ധീകരണാവകാശം ഞങ്ങൾക്കാണ്. പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഭാഗികമായോ പൂർണരൂപത്തിലോ പ്രചരിക്കുന്ന, അച്ചടി രൂപത്തിലോ ഡിജിറ്റൽ രൂപത്തിലോ ഉള്ള പുസ്തകത്തിന്റെ പകർപ്പുകൾ പ്രസാധകർ വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്തിട്ടില്ല. നിലവിൽ പ്രചരിക്കുന്ന പകർപ്പുകൾ പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണ്. അവ ഉടനടി പിൻവലിക്കണം' എന്നുമകന് പ്രസാധകർ അറിയിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
