/kalakaumudi/media/media_files/2024/10/29/dXnAJ53414CNMEu28lCS.jpg)
മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ ബിജെപി മുൻ വക്താവ് ശിവസേന സ്ഥാനാർത്ഥി. ബിജെപി നേതാവ് ഷൈന എൻസിയെ മുംബാദേവി മണ്ഡലത്തിലാണ് ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗം സ്ഥാനാർത്ഥിയാക്കിയത്. ഷൈന അടക്കം 15 സ്ഥാനാർത്ഥികളുടെ ലിസ്റ്റാണ് ശിവസേന പുറത്തു വിട്ടു.
തിങ്കളാഴ്ചയാണ് ഷൈന ശിവസേനയിൽ ചേർന്നത്. 48 മണിക്കൂറിനകം മുംബാദേവി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. കോൺഗ്രസിന്റെ അമിൻ പട്ടേലാണ് മുംബാദേവിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി. ബിജെപി മന്ത്രി റാവുസാഹേബ് ധാൻവേയുടെ മകൾ സഞ്ജന ജാദവും ശിവസേന സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
വർളി മണ്ഡലത്തിൽ മത്സരിക്കാനാണ് ഷൈന താൽപ്പര്യപ്പെട്ടിരുന്നത്. എന്നാൽ ശിവസേന ഷിൻഡെ പക്ഷം മുൻ എംപി മിലിന്ദ് ദിയോറയെ സ്ഥാനാർത്ഥിയായി തീരുമാനിക്കുകയായിരുന്നു. മുംബാദേവിയിൽ സ്ഥാനാർത്ഥിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മഹായുതി സഖ്യനേതാക്കൾക്കും ഷൈന നന്ദി പറഞ്ഞു.