മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്നു നടക്കും.അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുണ്ടായ അപകടത്തിലാണ് വിജയ് രൂപാണി മരിച്ചത്.ബോയിംഗ് ഡ്രീംലൈനര്‍ 787-8 എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 171 വ്യാഴാഴ്ച ഉച്ചയ്ക്ക് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ അത് തകരുകയായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തില്‍ 242 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത് . ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറുകയായിരുന്നു. ബ്രിട്ടീഷ് പൗരനായ വിശ്വഷ് കുമാര്‍ രമേശ് ഒഴികെ എല്ലാവരും മരിച്ചിരുന്നു. ഭാര്യയെയും മകളെയും കാണാന്‍ ലണ്ടനിലേക്ക് പോവുകയായിരുന്നു വിജയ് രൂപാണി.എയര്‍ ഇന്ത്യ വിമാനാപകടത്തിന് മൂന്ന് ദിവസത്തിന് ശേഷം, ഞായറാഴ്ചയാണ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.രൂപാണിയുടെ സംസ്‌കാരം ഇന്ന് രാജ്‌കോട്ടില്‍ പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ നടക്കും. ബിജെപി നേതാവിന്റെ മരണത്തില്‍ അനുശോചിച്ച് ഒരു ദിവസം സംസ്ഥാന ദുഃഖാചരണം ആചരിക്കും.
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്‌കാരം ഇന്ന്
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുണ്ടായ അപകടത്തിലാണ് വിജയ് രൂപാണി മരിച്ചത്.ബോയിംഗ് ഡ്രീംലൈനര്‍ 787-8 എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 171 വ്യാഴാഴ്ച ഉച്ചയ്ക്ക് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ അത് തകരുകയായിരുന്നു
New Update