/kalakaumudi/media/media_files/2025/08/04/shibu-soren-2025-08-04-11-20-34.jpg)
ഡല്‍ഹി : ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു. 81 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലായിരുന്നു ചികിത്സ. രാവിലെ 8.56ഓടു കൂടിയാണ് മരണം സ്ഥിരീകരിച്ചത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത്‌സോറന്റെ പിതാവാണ് ഷിബു സോറന്‍.
ഒന്നരമാസത്തോളമായി വെന്റിലേറ്ററിന്റെ പിന്തുണയോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇന്നലെ മകന്‍ ആശുപത്രിയില്‍ ഷിബു സോറനെ സന്ദര്‍ശിച്ചിരുന്നു. പിതാവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അതിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു.അദ്ദേഹം 3 തവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി. 8 തവണ പാര്‍ലമെന്റിലെത്തി. കല്‍ക്കരി വകുപ്പ് മന്ത്രിയായി 3 തവണ പ്രവര്‍ത്തിച്ചു. 1962ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. നിലവില്‍ രാജ്യസഭാംഗമാണ്.