കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണ ഗുരുതരാവസ്ഥയില്‍

2017 ജനുവരി 29-ന് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. 2023-ല്‍ എസ്എം കൃഷ്ണ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അതേ വര്‍ഷം തന്നെ പത്മവിഭൂഷണും അദ്ദേഹത്തിന് ലഭിച്ചു.

author-image
Sruthi
New Update
S M Krishna

Former Karnataka Chief Minister S M Krishna in ICU

Listen to this article
0.75x 1x 1.5x
00:00 / 00:00

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശ കാര്യ മന്ത്രിയുമായ സോമനഹള്ളി മല്ലയ്യ കൃഷ്ണ(92) തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ഏപ്രില്‍ 29ന് ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.1999 ഒക്ടോബര്‍ 11 മുതല്‍ 2004 മെയ് 28 വരെ കര്‍ണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് എസ്എം കൃഷ്ണ. 2009 മുതല്‍ 2012 വരെ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പിന്നീട് മഹാരാഷ്ട്ര ഗവര്‍ണറായി.