/kalakaumudi/media/media_files/2025/12/30/mumbai-bas-2025-12-30-11-06-52.jpg)
മുംബൈ:മുംബൈയിലെ ഭാണ്ഡൂപിൽ തിങ്കളാഴ്ച രാത്രി കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു.
9 പേർക്ക് പരിക്കേറ്റു.
ബൃഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട് (ബെസ്റ്റ്) ബസാണ് അപകടമുണ്ടാക്കിയത്.
പിന്നിലേക്ക് എടുക്കുന്നതിനിടെ ബസ് കാൽനട യാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ടാണ് ബസ് കാൽനട യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറിയതെന്ന് മുംബൈ പൊലീസ് പറഞ്ഞു.
എന്തുകൊണ്ടാണ് ബസ് നിയന്ത്രണം വിട്ടതെന്ന കാര്യം വ്യക്തമല്ല. അപകടത്തിന് പിന്നാലെ സ്ഥലത്ത് പൊലീസ് സംഘമെത്തി തുടർ നടപടികൾ സ്വീകരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
