തമിഴ്‌നാട് കരിങ്കൽ ക്വാറിയിൽ സ്‌ഫോടനം; നാല് മരണം,നിരവധി പേർക്ക് പരിക്ക്

ക്വാറിയിൽ സ്‌ഫോടക വസ്തുക്കൾ ശേഖരിച്ചുവെച്ചിരുന്നിടത്താണ് സ്‌ഫോടനമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

author-image
Greeshma Rakesh
New Update
explosion

four died in explosion at stone quarry in kariapatti

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: തമിഴ്‌നാട്ടിൽ കരിങ്കൽ ക്വാറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ നാല് മരണം.സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.അതെസമയം രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. കരിയാപ്പട്ടിയിലെ വിരുദ്‌നഗറിലാണ് സംഭവം.സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.അവിയൂർ-കീഴുപ്പിള്ളി കുണ്ട് റോഡിന് സമീപമാണ് ക്വാറി സ്ഥിതി ചെയ്യുന്നത്. ക്വാറിയിൽ സ്‌ഫോടക വസ്തുക്കൾ ശേഖരിച്ചുവെച്ചിരുന്നിടത്താണ് സ്‌ഫോടനമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.പാറ പൊട്ടിക്കാനാണ് സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. 20 കിലോമീറ്റർ ചൂറ്റളവിൽ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുതായും റിപ്പോർട്ടുണ്ട്.

 

death accident explosion tamilnadu news