വിശാഖപട്ടണം:ബോക്സ്ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രമാണ് ദുൽഖർ സൽമാൻനായകനായ ലക്കി ഭാസ്കർ. സമീപവർഷങ്ങളിൽടോളിവുഡിൽവാണിജ്യപരമായിവിജയിച്ചചിത്രമാണിത്. ചിത്രത്തിൽനിന്ന്പ്രചോദനംഉൾക്കൊണ്ട് ലക്കി ഭാസ്കറിനെപ്പോലെ പണം സമ്പാദിക്കാനായി ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടിയിരിക്കുകയാണ് നാല് സ്കൂൾ വിദ്യാർഥികൾ. വിശാഖപട്ടണം സെന്റ്. ആൻസ് ഹൈസ്കൂളിലെ വിദ്യാർഥികളാണ് ഒളിച്ചോടിയത്. മഹാറാണിപ്പേട്ടിലെ ഹോസ്റ്റലിൽനിന്നും വിദ്യാർഥികൾ ബാഗുകളുമായി മതിൽ ചാടുന്ന വിഡിയോ ദൃശ്യങ്ങൾലഭിച്ചിട്ടുണ്ട്.
ഒൻപതാം ക്ലാസ്വിദ്യാർത്ഥികളായ കിരൺ കുമാർ, കാർത്തിക്, ചരൺ തേജ, രഘു എന്നിവരെയാണ്ഹോസ്റ്റലിൽനിന്ന്കാണാതായത്.ലക്കി ഭാസ്കർ സിനിമ കണ്ടതിനു പിന്നാലെ ദുൽഖറിന്റെ കഥാപാത്രം ഇവരെ ഏറെ സ്വാദീനിച്ചിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വീടുകളും കാറുകളും വാങ്ങാൻ ദുൽഖറിനെ പോലെ പണം സമ്പാദിച്ചതിനു ശേഷമേ തിരിച്ചുവരൂ എന്നാണ് ഇവർ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.
വിദ്യാർഥികളെ കാണാതായതോടെ ഹോസ്റ്റൽ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാന്റും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്കർ. 1980-1990 കാലഘട്ടത്തിലെ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.