/kalakaumudi/media/media_files/2025/06/25/fire-attack-delhi-2025-06-25-15-05-00.png)
ന്യൂഡല്‍ഹി : വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ റിതലയിലുള്ള കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ മരിച്ചു.ചൊവ്വാഴ്ച രോഹിണി സെക്ടര്‍ -5 പ്രദേശത്തെ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാന്‍ 16 ഫയര്‍ ടെന്‍ഡറുകള്‍ എത്തിയതായി ഡല്‍ഹി ഫയര്‍ സര്‍വീസസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു.റിതല മെട്രോ സ്റ്റേഷന് സമീപമുള്ള സ്ഥലത്ത് നിന്ന് വൈകുന്നേരം 7.25 ഓടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.പോലീസ് ഇതുവരെ നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്, തീപിടുത്തത്തില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.