/kalakaumudi/media/media_files/2025/07/12/capture-2025-07-12-10-50-14.jpg)
ന്യൂഡല്‍ഹി : ശനിയാഴ്ച രാവിലെ ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു, നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 14 മാസം പ്രായമുള്ള കുട്ടി , നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ എട്ട് പേരെ ഇതുവരെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കെട്ടിടത്തില്‍ 10 പേരടങ്ങുന്ന ഒരു കുടുംബം താമസിച്ചിരുന്നെന്ന് പറയപ്പെടുന്നു.ഏഴ് ഫയര്‍ ടെന്‍ഡറുകള്‍ ഉള്‍പ്പെടെ ഒന്നിലധികം ടീമുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.