four youtubers dead in head on collision between 2 cars in uttar pradesh
ലഖ്നൌ: ഉത്തർപ്രദേശിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം.അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അംരോഹ ജില്ലയിലാണ് സംഭവം.ലക്കി, സൽമാൻ, ഷാരൂഖ്, ഷാനവാസ് എന്നിവരാണ് മരിച്ചത്.'റൗണ്ട് 2 വേൾഡ്' എന്ന യൂട്യൂബ് ചാനലിൽ കോമഡി ഉള്ളടക്കം അവതരിപ്പിച്ചിരുന്നവരാണ് ഇവർ.
സുഹൃത്തിൻറെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം.യൂട്യൂബർമാർ സഞ്ചരിച്ച വാഹനം എതിർദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടനെ, സംഭവ സ്ഥലത്തുണ്ടായിരുന്നവർ യുവാക്കളെ സിഎച്ച്സി ഗജ്‌റൗള ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ അംരോഹ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. അപകടസ്ഥലത്ത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
