/kalakaumudi/media/media_files/2025/07/17/prachi-death-2025-07-17-13-08-37.jpg)
ജയ്പൂര്‍ : രാജസ്ഥാനില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. സിക്കാറില ദന്ത പട്ടണത്തിലെ ആദര്‍ശ് വിദ്യാ മന്ദിര്‍ സ്‌കൂളില്‍ പഠിക്കുന്ന ഒന്‍പതുവയസുകാരി പ്രാചി കുമാവത്ത് ആണ് മരിച്ചത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പോകുമ്പോഴാണ് സംഭവം. ഭക്ഷണം കഴിക്കാനായി ക്ലാസിലെത്തിയ കുട്ടി ടിഫിന്‍ ബോക്‌സ് തുറന്നതിന് പിന്നാലെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ അധ്യാപകരും ജീവനക്കാരും ഓടിയെത്തി പ്രാചിയെ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ പ്രാചിക്ക് നാഡിമിടിപ്പ് ഉണ്ടായിരുന്നില്ല. രക്തസമ്മര്‍ദം ആവശ്യമായ അളവിലും താഴ്ന്നിരുന്നു.ശ്വാസമെടുക്കാനും ബുദ്ധിമുട്ട് നേരിട്ടിരുന്നു.തുടര്‍ന്ന് കുട്ടിയെ സിക്കാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രഥമിക നിഗമനം. പ്രാചിക്ക് പനിയും ജലദോഷവും അയിരുന്നതിനാല്‍ രണ്ട് ദിവസമായി കുട്ടി സ്‌കൂളിലെത്തിയിരുന്നില്ലെന്ന് ആദര്‍ശ് വിദ്യാ മന്ദിര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നന്ദ് കിഷോര്‍ തിവാരി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.