ഹര്‍ദീപ് നിജ്ജാര്‍ വധം: ഇന്ത്യന്‍ പൗരനെ അറസ്റ്റ് ചെയ്തു

കാനഡയിലെ ബ്രാംപ്ടണ്‍, സറേ, അബോട്ട്സ്ഫോര്‍ഡ് പ്രദേശങ്ങളില്‍ താമസിച്ച് വന്നിരുന്ന ഇരുപത്തിരണ്ടുകാരനായ അമര്‍ദീപ് സിങ്ങിനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സിങ്ങിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതക ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

author-image
Sruthi
New Update
nijjar-killing-

Fourth Indian arrested in Canada for suspected role in separatist Nijjar killing case

Listen to this article
0.75x1x1.5x
00:00/ 00:00

കാനഡയില്‍ ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസില്‍ നാലാമത്തെ ഇന്ത്യന്‍ പൗരനെ കനേഡിയന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക സ്ഥിരീകരണം. കാനഡയിലെ ബ്രാംപ്ടണ്‍, സറേ, അബോട്ട്സ്ഫോര്‍ഡ് പ്രദേശങ്ങളില്‍ താമസിച്ച് വന്നിരുന്ന ഇരുപത്തിരണ്ടുകാരനായ അമര്‍ദീപ് സിങ്ങിനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സിങ്ങിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതക ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ പങ്കിന് സിംഗിനെ മെയ് 11 ന് അറസ്റ്റ് ചെയ്തതായി ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം ആണ് (ഐഎച്ച്‌ഐടി) അറിയിച്ചത്.