മുര്‍ഷിദാബാദ് അക്രമം; എസ് ഐ ടി അന്വേഷണം വേണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

സുപ്രീം കോടതി അഭിഭാഷകന്‍ ശശാങ്ക് ശേഖര്‍ ഝാ ആണ് പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ക്രമസമാധാന നിലയിലെ പരാജയത്തിന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണവും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

author-image
Biju
New Update
SFD

കൊല്‍ക്കത്ത : മുര്‍ഷിദാബാദ് അക്രമത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വേണമെന്ന് സുപ്രീംകോടതിയില്‍ ഹാര്‍ജി. മുര്‍ഷിദാബാദ് അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

സുപ്രീം കോടതി അഭിഭാഷകന്‍ ശശാങ്ക് ശേഖര്‍ ഝാ ആണ് പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ക്രമസമാധാന നിലയിലെ പരാജയത്തിന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണവും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം എന്ന രീതിയില്‍ വെള്ളിയാഴ്ച മുതല്‍ മുര്‍ഷിദാബാദിലെ സുതി, ധുലിയന്‍, സംസര്‍ഗഞ്ച്, ജംഗിപൂര്‍ പ്രദേശങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

മുര്‍ഷിദാബാദില്‍ നിരവധി ഹിന്ദുക്കളുടെ വീടുകളും കടകളും ക്ഷേത്രങ്ങളും മുസ്ലിം കലാപകാരികള്‍ തകര്‍ത്തു. നിരവധി ഹിന്ദു കുടുംബങ്ങള്‍ക്ക് സ്വന്തം വീടുകള്‍ വിട്ട് പാലായനം ചെയ്യേണ്ടതായി വന്നു. ഒരു അച്ഛനെയും മകനെയും ഉള്‍പ്പെടെയാണ് മുസ്ലിം കലാപകാരികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ കുറ്റകൃത്യത്തിലെ പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിലവില്‍ 200 ഓളം കലാപകാരികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.