കശ്മീരിലെ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

സൈന്യം, പൊലീസ്, സിആര്‍പിഎഫ് എന്നിവര്‍ക്ക് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് രാവിലെ 11 മണിയോടെ സംയുക്ത ഓപ്പറേഷന്‍ നടത്തിയത്. 'ഓപ്പറേഷന്‍ ത്രാഷി-ക' എന്ന പേരിലായിരുന്നു ഓപ്പറേഷന്‍

author-image
Biju
New Update
kashmir

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചതായി അധികൃതര്‍ അറിയിച്ചു.

സൈന്യം, പൊലീസ്, സിആര്‍പിഎഫ് എന്നിവര്‍ക്ക് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് രാവിലെ 11 മണിയോടെ സംയുക്ത ഓപ്പറേഷന്‍ നടത്തിയത്. 'ഓപ്പറേഷന്‍ ത്രാഷി-ക' എന്ന പേരിലായിരുന്നു ഓപ്പറേഷന്‍.

ഒരു മലയുടെ ചെരുവില്‍ സ്ഥിതി ചെയ്യുന്ന മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച വീടിനുള്ളില്‍ ഭീകരര്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈനികരെത്തിയതോടെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.

തന്ത്രപരമായ നീക്കത്തോടെ സൈന്യം ഭീകര കേന്ദ്രം നിയന്ത്രണത്തിലാക്കി. ഇതില്‍ രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായും സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്സ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.