നവംബര്‍ 1 മുതല്‍ ബിഎസ്-VI (ഭാരത് സ്റ്റേജ് 6), സിഎന്‍ജി, അല്ലെങ്കില്‍ ഇവി വാണിജ്യ വാഹനങ്ങള്‍ക്ക് മാത്രമേ നഗരത്തിലേക്ക് പ്രവേശനമുളളൂ എന്ന് പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി.
2025 ലെ വായു മലിനീകരണ ലഘൂകരണ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത സംസാരിച്ചത്.'2025 നവംബര്‍ 1 മുതല്‍ ഡല്‍ഹിയിലേക്ക് വരുന്ന ഏതൊരു വാഹനവും ബിഎസ്6, സിഎന്‍ജി, അല്ലെങ്കില്‍ ഇലക്ട്രോണിക് വാണിജ്യ വാഹനമായിരിക്കണം എന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ അറിയിച്ചിട്ടുണ്ട്.'വൃത്തിയുള്ളതും പച്ചപ്പുള്ളതും ആരോഗ്യകരവുമായ ഡല്‍ഹി' എന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നമെന്നും അതിനായി ഡല്‍ഹി പരിസ്ഥിതി മന്ത്രാലയം ഈ വര്‍ഷത്തെ വായു മലിനീകരണ ലഘൂകരണ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.'പരിസ്ഥിതി ദിനം വളരെ അടുത്താണ്, ഡല്‍ഹിയിലെ വായു മലിനീകരണം നമ്മളെല്ലാവരുമായും ബന്ധപ്പെട്ട ഒരു വിഷയമാണ്. വര്‍ഷങ്ങളായി നമ്മള്‍ വായു മലിനീകരണം അനുഭവിക്കുന്നു. നമ്മുടെ പരിസ്ഥിതി വകുപ്പും മന്ത്രിയും 2025 ലെ അതിശയകരമായ വായു മലിനീകരണ ലഘൂകരണ പദ്ധതി തയ്യാറാക്കിയതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു,' ക്ലൗഡ് സീഡിംഗ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ രാജ്യ തലസ്ഥാനത്ത് ആദ്യത്തെ കൃത്രിമ മഴ പെയ്യിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവംബര്‍ 1 മുതല്‍ ഡല്‍ഹിയില്‍ ബിഎസ് 6, സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ
2025 നവംബര്‍ 1 മുതല്‍ ഡല്‍ഹിയിലേക്ക് വരുന്ന ഏതൊരു വാഹനവും ബിഎസ്6, സിഎന്‍ജി, അല്ലെങ്കില്‍ ഇവി വാണിജ്യ വാഹനമായിരിക്കണം,' ഗുപ്ത പത്രസമ്മേളനത്തിലൂടെ അറിയിച്ചിട്ടുണ്ട്
New Update