ഇന്ധനവില വര്‍ധിപ്പിച്ച് കര്‍ണാടക

പെട്രോള്‍ വില 102.84 രൂപയായി. ഡീസലിന്റെ വില 88.98 രൂപയായി.

author-image
anumol ps
Updated On
New Update
petrol

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


ബെംഗളൂരു: കര്‍ണാടകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കൂട്ടി. പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന നികുതി കൂട്ടാനാണ് തീരുമാനം. 
പെട്രോളിന് 3.92 ശതമാനവും, ഡീസലിന് 4.1 ശതമാനവുമാണ് നികുതി വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും ആയി.

ശനിയാഴ്ച മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ വില 102.84 രൂപയായി. ഡീസലിന്റെ വില 88.98 രൂപയായി. പെട്രോളിന് 99.84 രൂപയും ഡീസലിന് 85.93 രൂപയുമായിരുന്നു നേരത്തെ വില. വില്‍പ്പന നികുതി പെട്രോളിന് നേരത്തെ 25.92 ശതമാനമായിരുന്നു. ഇത് 29.84 ശതമാനമായി. ഡീസലിന് 14.3 ശതമാനമായിരുന്നത് 18.4 ശതമാനമായി മാറിയെന്നുമാണ് വിവരം. 

fuel price karnataka