/kalakaumudi/media/media_files/2025/07/18/delhi-2025-07-18-14-04-31.jpg)
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇരുപതിലധികം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. 20 ലധികം സ്‌കൂളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായി അധികൃതര്‍.ഡല്‍ഹി പൊലീസും ബോംബ് സ്‌ക്വാഡും സ്‌കൂളുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് തിരച്ചില്‍ വ്യാപകമാക്കി. ഈ ആഴ്ചയില്‍ നാലാം തവണയാണ് തലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്.
സൗത്ത് ഡല്‍ഹിലെ സമ്മര്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, പിതംപുരയിലെ മാക്സ്ഫോര്‍ട്ട് ജൂനിയര്‍ സ്‌കൂള്‍, ഗുരു നാനാക് സ്‌കൂള്‍, ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂള്‍, ജിഡി ഗോയങ്ക സ്‌കൂള്‍, ദ്വാരക ഇന്റര്‍നാഷണല്‍ സ്‌കൂള്‍, പശ്ചിമ് വിഹാറിലെ റിച്ച്മണ്ട് സ്‌കൂള്‍, സെക്ടര്‍ 3 ലെ രോഹിണി എംആര്‍ജി സ്‌കൂള്‍, സെക്ടര്‍ 24 ലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍, സോവറിന്‍ പബ്ലിക് സ്‌കൂള്‍, ഹെറിറ്റേജ് പബ്ലിക് സ്‌കൂള്‍, സെക്ടര്‍ 9 ലെ ഐഎന്‍ടി പബ്ലിക് സ്‌കൂള്‍, ലോദി എസ്റ്റേറ്റ് സര്‍ദാര്‍ പട്ടേല്‍ വിദ്യാലയ, സെക്ടര്‍ 3 ലെ അഭിനവ് പബ്ലിക് സ്‌കൂള്‍, വസന്ത് കുഞ്ചിലെ വസന്ത് വാലി സ്‌കൂള്‍, ഹൗസ് ഖാസിലെ മദേഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നീ സ്‌കൂളുകളിലാണ് ബോംബ് ഭീഷണി ലഭിച്ചത്.
സന്ദേശം ലഭിച്ചതിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല.ഇക്കഴിഞ്ഞ 14, 15, 16 തീയതികളില്‍ 11 സ്‌കൂളുകളും ഒരു കോളജും ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശമെത്തിയിരുന്നു