/kalakaumudi/media/media_files/jJnuSMdXRIPty5flZow5.jpeg)
കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്കായി മൂന്നു ലക്ഷം കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ റോഡ് വികസനത്തിനായി വിവിധ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.896 കിലോമീറ്റർ ദൈർഘ്യത്തിൽ 31 പുതിയ പദ്ധതികളാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും കേരളത്തിലൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. 50,000 കോടി രൂപയാണ് കേരളത്തിലെ റോഡ് വികസനത്തിനായി അനുവദിക്കുക.കോഴിക്കോട് - പാലക്കാട് ദേശീയ പാത നാലുവരിയാക്കൻ 10814 കോടിയും അങ്കമാലി ബൈപാസ് 6 വരിയാക്കാൻ 6,500 കോടിയും അനുവദിക്കും. തിരുവന്തപുരം ഔട്ടർ റിങ് റോഡിനായി 5000 കോടി, കൊല്ലത്തെ വിവിധ റോഡ് പദ്ധതികൾക്കായി 300 കോടി എന്നിങ്ങനെയാണ് പ്രധാന പ്രഖ്യാപനങ്ങൾ. വിവിധ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.