ഗഗനയാൻ 2027 ആദ്യം : ചൊവ്വ,ശുക്രൻ ദൗത്യങ്ങളും പരിഗണനയിൽ

ബഹിരാകാശത്തേക്ക് മനുഷ്യരുമായുള്ള ആദ്യ ദൗത്യം ഗഗൻയാൻ 2027 ആദ്യം യാഥാർഥ്യമാക്കുമെന്ന് ആഗോള ബഹിരാകാശ ഗവേഷണ സമ്മേളനത്തിൽ നൽകിയ സന്ദേശത്തിൽ മോദി പറഞ്ഞു

author-image
Anitha
New Update
jksfkhasja

ന്യൂഡൽഹി : ബഹിരാകാഗവേഷണമേഖലയിൽഇന്ത്യവർധിച്ചആത്മവിശ്വാസവുമായിമുന്നേറുകയാണെന്ന്പ്രധാനമന്ത്രി നരേന്ദ്രമോദിപറഞ്ഞു. ബഹിരാകാശത്തേക്ക്മനുഷ്യരുമായുള്ളആദ്യദൗത്യംഗഗൻയാൻ 2027 ആദ്യംയാഥാർഥ്യമാക്കുമെന്ന്ആഗോളബഹിരാകാശ ഗവേഷണ സമ്മേളനത്തിൽനൽകിയ സന്ദേശത്തിൽമോദിപറഞ്ഞു. 2035 ബഹിരാകാശാത്ത്ഇന്ത്യയുടെനിലയംഉണ്ടാകും. 2024ചന്ദ്രനിൽഇന്ത്യയുടെ ബഹിരാകായാത്രികൻകാല്കുത്തും. ചൊവ്വ,ശുക്രൻദൗത്യങ്ങളുംപരിഗണനയിൽഉണ്ടെന്ന്മോദിപറഞ്ഞു.

ഗഗൻയാൻ മനുഷ്യ ദൗത്യം വിജയിപ്പിക്കുന്നതോടെ, മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള ബഹിരാകാശ പേടകമുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിക്കും. 2018ൽ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗൻയാൻ പദ്ധതി പ്രഖ്യാപിച്ചത്. 2022ഓടെ ഇന്ത്യക്കാരനെ ഇന്ത്യൻ മണ്ണിൽ നിന്ന് ബഹിരാകാശത്തേക്ക് അയക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കൊവിഡും സാങ്കേതിക കടമ്പകളും കാരണം ദൗത്യം വൈകുകയായിരുന്നു. ബഹിരാകാശത്ത് മനുഷ്യ ജീവൻ നിലനിർത്താനുള്ള എൻവയോൺമെന്‍റ് കൺട്രോൾ & ലൈഫ് സപ്പോർട്ട് സിസ്റ്റമടക്കം വികസിപ്പിക്കുന്നതിലെ സങ്കീർണതയാണ് ഗഗൻയാൻ പദ്ധതി വൈകാൻ കാരണമായത്.

new project of isro gaganyaan mission