സ്വാതന്ത്ര്യദിനത്തില്‍ ഓപ്പറേഷന്‍ സിന്ദുറിലെ 7 സൈനികര്‍ക്ക് ആദരം

ഓപ്പറേഷന്‍ സിന്ദൂറിലെ ധീരതയ്ക്ക് ബിഎസ്എഫ് 16 സൈനികര്‍ക്ക് ശൗര്യ മെഡലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രതിരോധ നിരയായ അതിര്‍ത്തി രക്ഷാസേനയില്‍ രാഷ്ട്രം അര്‍പ്പിച്ച വിശ്വാസത്തിന്റെയും ഉറപ്പിന്റെയും സാക്ഷ്യപത്രമാണ് ഈ മെഡലുകള്‍ എന്ന് ബിഎസ്എഫ് എക്‌സില്‍ കുറിച്ചു.

author-image
Biju
New Update
bsf

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സേനാ ഉദ്യോഗസ്ഥരെ സ്വാതന്ത്ര്യദിനത്തില്‍ ഉന്നത ധീരതാ മെഡലുകള്‍ നല്‍കി ആദരിക്കുമെന്ന് വിവരം. ഏഴു ഉന്നത സൈനിക ഉദ്യോഗസ്ഥരെ ശൗര്യ മെഡലുകള്‍ നല്‍കി ആദരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കര, നാവിക, വ്യോമ സേനകളിലെ ഉദ്യോഗസ്ഥര്‍ക്കും ഉന്നത സൈനിക ബഹുമതികള്‍ നല്‍കുമെന്നാണ് വിവരം. 

ഓപ്പറേഷന്‍ സിന്ദൂറിലെ ധീരതയ്ക്ക് ബിഎസ്എഫ് 16 സൈനികര്‍ക്ക് ശൗര്യ മെഡലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രതിരോധ നിരയായ അതിര്‍ത്തി രക്ഷാസേനയില്‍ രാഷ്ട്രം അര്‍പ്പിച്ച വിശ്വാസത്തിന്റെയും ഉറപ്പിന്റെയും സാക്ഷ്യപത്രമാണ് ഈ മെഡലുകള്‍ എന്ന് ബിഎസ്എഫ് എക്‌സില്‍ കുറിച്ചു.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധകാല വിശിഷ്ട സേവന ബഹുമതിയായ സര്‍വോത്തം യുദ്ധ സേവാ മെഡല്‍ നാല് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് സമ്മാനിക്കും. ഏറ്റവും ഉന്നതമായ വിശിഷ്ട സേവനത്തിനു നല്‍കുന്ന പരം വിശിഷ്ട് സേവാ മെഡലിന് തത്തുല്യമായ യുദ്ധകാല ബഹുമതിയാണിത്.

operation sindoor