ഗാന്ധിയും അംബേദ്ക്കറും പാര്‍ലമെന്റിൽ നിന്നും ഔട്ട്

author-image
Anagha Rajeev
New Update
k
Listen to this article
0.75x1x1.5x
00:00/ 00:00

പാര്‍ലമെന്റിന് മുൻപിൽ തലയയുര്‍ത്തി നിന്നിരുന്ന ഗാന്ധി പ്രതിമ ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ പ്രതിമകൾ മാറ്റി സ്ഥാപിക്കാന്‍ നീക്കം. ഗാന്ധിജിയുടേത് കൂടാതെ ബിആർ അംബേദ്ക്കറിന്‍റെയും ഛത്രപതി ശിവജിയുടെയും പ്രതിമകളാണ് മാറ്റി സ്ഥാപിക്കാൻ തീരുമാനം. പാര്‍ലമെന്‍റ് സമുച്ചയത്തിന് പിന്നിലുള്ള ഭാഗത്തേക്കാണ് പ്രതിമകള്‍ മാറ്റുക. ഇതിനെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തുവന്നു.

രാജ്യത്തെ വലിയവരായ നേതാക്കന്മാരുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പ്രതിമകള്‍ പല പല സ്ഥലത്തായാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്, അതുകാരണം സന്ദര്‍ശകര്‍ക്ക് സൗകര്യപൂര്‍വം കാണാനാകുന്നില്ലെന്നും, അതിനാൽ അവ ഒരു സ്ഥലത്തേക്ക് മാറ്റുകയാണെന്നും പ്രേരണ സ്ഥല്‍ എന്നായിരിക്കും അവിടെ അറിയപ്പെടുകയെന്നും ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

പാര്‍ലമെന്‍റ് കാണാന്‍ എത്തുന്നവര്‍ക്ക് നേതാക്കാന്‍മാരുടെ പ്രതിമകള്‍ എളുപ്പം കണ്ട് അവരുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളാന്‍ സാധിക്കുമെന്നും കുറിപ്പില്‍ പറയുന്നു. അമേഠിയില്‍ നിന്നുള്ള പുതിയ എംപി കെഎല്‍ ശര്‍മ പ്രതിമ മാറ്റുന്നതിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയർ ചെയ്തിരുന്നു. ഇത് വളരെ വില കുറഞ്ഞ നടപടിയാണെന്ന് കെഎല്‍ ശര്‍മ എക്സില്‍ കുറിച്ചു

gandhiji ambedkar