ബഹ്റൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു കെട്ടിടം തകർന്നു, 6 പേർക്ക് പരിക്ക്

ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന് വീണ് ആറ് പേർക്ക് പരിക്കേറ്റു. സീഫ് മാളിന് സമീപത്തായുള്ള ഒരു റെസ്റ്റോറന്റിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

author-image
Rajesh T L
New Update
accident

മനാമ : ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന് വീണ് ആറ് പേർക്ക് പരിക്കേറ്റു. ഒരാൾ മരിച്ചു. . മുഹറഖ് ​ഗവർണറേറ്റിലെ അറാദിലാണ് സംഭവം. സീഫ് മാളിന് സമീപത്തായുള്ള ഒരു റെസ്റ്റോറന്റിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.  

കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സക്കായി കിങ് ഹമദ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ രണ്ടു പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കെട്ടിടങ്ങളുടെ അവശിഷ്ട്ടങ്ങളിൽ നിന്ന് 2 പേരെകണ്ടെടുത്തത്. കെട്ടിട ഉടമയെ കൂടുതൽ നിയമനടപടികൾക്കായി വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം എക്സിൽ അറിയിച്ചു. കെട്ടിടത്തിൽ ഒരു സലൂണും മുകൾ നിലയിൽ താമസക്കാരുണ്ടായിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. അതേസമയംകെട്ടിടത്തിൽമലയാളികൾഉണ്ടോയെന്ന്ഇതുവരെകണ്ടെത്താൻകഴിഞ്ഞിട്ടില്ല.

gulf bahrain fire accident