GDP rate of India
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.8 ആക്കി എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്സ് നിലനിര്‍ത്തി. ഇത് ഈ മാസമാദ്യം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ച നിരിക്കിനേക്കാള്‍ കുറവാണ്. ഉയര്‍ന്ന പലിശനിരക്കും കുറഞ്ഞ സാമ്പത്തിക ഉത്തേജനവും ഡിമാന്‍ഡ് കുറയ്ക്കുമെന്നും ഏജന്‍സി പറയുന്നു.അതേസമയം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ 8.2 ശതമാനം വളര്‍ച്ച കൈവരിച്ചത് ആശ്ചര്യപ്പെടുത്തുന്നതായും അതു തുടരുന്നുവെന്നും ഏഷ്യാ പസഫിക്കിനായുള്ള സാമ്പത്തിക കാഴ്ചപ്പാടില്‍ എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ് പറഞ്ഞു.ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ച 6.8 ശതമാനമായി കുറയുമെന്ന് ഏജന്‍സി പറയുന്നു. 2025-26, 2026-27 സാമ്പത്തിക വര്‍ഷങ്ങളില്‍ എസ് ആന്റ് പി യഥാക്രമം 6.9 ശതമാനവും 7 ശതമാനവും വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നു.ഗ്രാമീണ ഡിമാന്‍ഡ് മെച്ചപ്പെടുത്തുന്നതിന്റെയും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7.2 ശതമാനമായി വികസിക്കുമെന്ന് ഈ മാസമാദ്യം ആര്‍ബിഐ പ്രവചിച്ചിരുന്നു. അതേസമയം മറ്റൊരു ഏജന്‍സിയായ ഫിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 7.2 ശതമാനമായി കണക്കാക്കുമ്പോള്‍, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) ഇന്ത്യയുടെ ജിഡിപി 7 ശതമാനമായി വിലയിരുത്തുന്നു.