കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍കര്‍ മുന്‍പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.

author-image
anumol ps
New Update
george kurian

മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

 



ന്യൂഡല്‍ഹി:  മധ്യപ്രദേശില്‍നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍കര്‍ മുന്‍പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭ ഡപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണന്‍, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി.നഡ്ഡ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ സി. കൃഷ്ണകുമാര്‍, സുധീര്‍, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജോര്‍ജ് കുര്യന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Rajyasabha oath george kurian