ആദ്യ ലീഡ് എന്‍ഡിഎയ്ക്ക്; ബിഹാറില്‍ ആര്? ഉടന്‍ അറിയാം

66.91% എന്ന റെക്കോര്‍ഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനും എന്‍ഡിഎക്കും ഭരണത്തുടര്‍ച്ച പ്രവചിക്കുന്നതാണ് എക്‌സിറ്റ് പോളുകളെല്ലാം. എന്‍ഡിഎക്ക് 130 മുതല്‍ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്

author-image
Biju
Updated On
New Update
bihar 2

പട്‌ന: രാജ്യം ഉറ്റുനോക്കുന്ന, നിര്‍ണായകമായ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടരയോടെ ആദ്യ സൂചനകള്‍ അറിയാം. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 

66.91% എന്ന റെക്കോര്‍ഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനും എന്‍ഡിഎക്കും ഭരണത്തുടര്‍ച്ച പ്രവചിക്കുന്നതാണ് എക്‌സിറ്റ് പോളുകളെല്ലാം. എന്‍ഡിഎക്ക് 130 മുതല്‍ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതല്‍ 108 വരെ സീറ്റുകളാണ് പ്രവചനം. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി വലിയ മുന്നേറ്റം നടത്തില്ലെന്നാണ് പ്രവചനം.

ഇന്ത്യാ സഖ്യം തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വോട്ടെണ്ണല്‍ ദിനത്തില്‍ ക്രമക്കേടുകള്‍ക്ക് ഇട നല്‍കരുതെന്നും തേജസ്വി യാദവ് പ്രതികരിച്ചു. ടിഡിപിയുടെയും, ഭരണത്തില്‍ തുടരാന്‍ സംഖ്യം വിടാനും മടിയില്ലെന്ന് പല തവണ തെളിയിച്ചിട്ടുള്ള നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയുവിന്റെയും പിന്തുണയോടെ കേന്ദ്രഭരണം തുടരുന്ന ബിജെപിക്ക് ബിഹാറില്‍ എന്‍ഡിഎ സംഖ്യം ഭരണം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്.

  • Nov 14, 2025 08:05 IST

    പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി

    പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി