മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകളില്‍ വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍

ശരാശരി വരുമാനം (എ ആര്‍ പി യു) ഉയര്‍ത്തി ലാഭം വര്‍ധിപ്പിക്കാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. 25 ശതമാനം നിരക്ക് വര്‍ധനവുണ്ടാകുന്നത് എ ആര്‍ പി യുവില്‍ 16 ശതമാനത്തിന്റെ് വര്‍ധനക്ക് ഇടയാക്കും

author-image
Sruthi
New Update
mobile

Get ready to pay more Your phone bill likely to rise

Listen to this article
0.75x 1x 1.5x
00:00 / 00:00

മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകളില്‍ വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍. ലോക്‌സഭാ തിരഞ്ഞടുപ്പ് കഴിയുന്നതോടെ 25 ശതമാനം വര്‍ധന ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊബൈല്‍ റീച്ചാര്‍ജിന് പ്രതിമാം മാറ്റിവെക്കുന്ന തുകയില്‍ 26 മുതല്‍ 29 രൂപയുടെ വരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

ടെലകോം മേഖലയില്‍ സുസ്ഥിരമായതും മത്സരാധിഷ്ഠിതവുമായ അന്തരീക്ഷം നിലനിര്‍ത്തുക, 5ജി മേഖലയിലെ നിക്ഷേപത്തിനനുസൃതമായി ലാഭവിഹിതം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിരക്ക് താരിഫ് നിരക്ക് ഉയര്‍ത്തുവാന്‍ കമ്പനികള്‍ പദ്ധതിയിടുന്നതെന്ന് ബ്രോക്കറേജ് സ്ഥാപനമായ ആക്‌സിസ് കാപിറ്റലില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (എ ആര്‍ പി യു) ഉയര്‍ത്തി ലാഭം വര്‍ധിപ്പിക്കാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. 25 ശതമാനം നിരക്ക് വര്‍ധനവുണ്ടാകുന്നത് എ ആര്‍ പി യുവില്‍ 16 ശതമാനത്തിന്റെ് വര്‍ധനക്ക് ഇടയാക്കും. ഇതിലൂടെ എയര്‍ടെല്ലിന് ഒരു ഉപഭോക്താവില്‍ നിന്ന് ശരാശരി 29 രൂപ അധികം നേടാനാകും. ജിയോയില്‍ ഇത് 26 രൂപയായിരിക്കും.മാര്‍ച്ച് വരെയുള്ള പാദവാര്‍ഷികത്തില്‍ ജിയോയുടെ എ ആര്‍ പി യു 181.7 രൂപയും ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ എയര്‍ടെല്ലിന് 208 രൂപയും വി ഐക്ക് 145 രൂപയുണ്.

 

phone bill