ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗുലാം നബി ആസാദ്

ആസാദിന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി(ഡി.പി.എ.പി) യാണ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്.

author-image
anumol ps
New Update
azad

ഗുലാം നബി ആസാദ് 

Listen to this article
0.75x 1x 1.5x
00:00 / 00:00ശ്രീനഗര്‍: കോൺ​ഗ്രസ് മുൻ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. കശ്മീരിലെ അനന്തനാ​ഗ്- രജൗരി മണ്ഡലത്തിൽ നിന്നാവും ആസാദ് ജനവിധി തേടുക.  ആസാദിന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി(ഡി.പി.എ.പി) യാണ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്.

ഡി.പി.എ.പിയുടെ ചെയര്‍മാന്‍ കൂടിയാണ് ഗുലാം നബി ആസാദ്. ചൊവ്വാഴ്ച ചേര്‍ന്ന ഡി.പി.എ.പി വര്‍ക്കിങ് കമ്മിറ്റി മീറ്റിങ്ങിലാണ് സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനമെടുത്തതെന്നും പാര്‍ട്ടിയുടെ മുഖ്യവക്താവ് സല്‍മാന്‍ നിസാമി എക്സില്‍ കുറിച്ചു. കോണ്‍ഗ്രസ് വിട്ട ആസാദ് 2022-ലായിരുന്നു ഗുലാം നബി ആസാദ് (ഡി.പി.എ.പി) എന്ന പാർട്ടി രൂപവത്കരിച്ചത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉദംപുര്‍ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും ആസാദ് പരാജയപ്പെട്ടിരുന്നു. 

ghulamnabiazad jammuandkashmir loksabhaelection