/kalakaumudi/media/media_files/2025/12/20/girijanaa-2025-12-20-11-28-09.jpg)
ന്യൂഡൽഹി: കലാ-സാഹിത്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ "ഡോ. അംബേദ്കർ സാഹിത്യശ്രീ നാഷണൽ അവാർഡ്" കോട്ടയം സ്വദേശി ഗിരിജൻ ആചാരി തോന്നല്ലൂരിന് സമ്മാനിച്ചു. ഡൽഹി ബുരാരിയിലെ പഞ്ചശീൽ ആശ്രമത്തിൽ വച്ച് നടന്ന അക്കാദമിയുടെ 41-ാമത് ദേശീയ സമ്മേളനത്തിൽ വച്ചായിരുന്നു പുരസ്കാര സമർപ്പണം.
അക്കാദമി ദേശീയ അദ്ധ്യക്ഷൻ ഡോ. എസ്. സുമനാഷ്കറിൽ നിന്നും അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. ഡിസംബർ 12-ന് നടന്ന ചടങ്ങിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ കലാ-സാഹിത്യ പ്രവർത്തകർ പങ്കെടുത്തു. ഭാരതീയ ദലിത് സാഹിത്യ അക്കാദമി സംസ്ഥാന കമ്മറ്റിയുടെ ശുപാർശ പ്രകാരമാണ് ഈ ഉന്നത അംഗീകാരം ഗിരിജൻ ആചാരിയെ തേടിയെത്തിയത്.
കലാ-സാംസ്കാരിക മേഖലകളിലെ അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലുകൾക്കും സംഭാവനകൾക്കുമുള്ള അംഗീകാരമാണ് ഈ ദേശീയ പുരസ്കാരം. കോട്ടയം തോന്നല്ലൂർ സ്വദേശിയായ അദ്ദേഹം ദീർഘകാലമായി ഈ രംഗത്ത് സജീവമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
